You are currently viewing ‘പ്രതിഷേധ ഭജന’യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി.

‘പ്രതിഷേധ ഭജന’യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി.

പാലക്കാട്: ശബരിമല ഭക്തരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രതിഷേധ ഭജന’യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി. ഡിസിസി തയ്യാറാക്കിയ പോസ്റ്റര്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമാണെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പോസ്റ്റര്‍ തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് പരാതിയിലൂടെ ആവശ്യപ്പെടുന്നു.

Leave a Reply