You are currently viewing വണ്ടിചെക്ക് നല്‍കി വഞ്ചിച്ചു : കാസര്‍കോട് ഡിസിസി പ്രസിഡണ്ടിനെതിരെ കേസ് കൊടുത്ത് കേരളാ കോണ്‍ഗ്രസ് നേതാവ്; നല്‍കാനുള്ളത് 5 ലക്ഷം രൂപ

വണ്ടിചെക്ക് നല്‍കി വഞ്ചിച്ചു : കാസര്‍കോട് ഡിസിസി പ്രസിഡണ്ടിനെതിരെ കേസ് കൊടുത്ത് കേരളാ കോണ്‍ഗ്രസ് നേതാവ്; നല്‍കാനുള്ളത് 5 ലക്ഷം രൂപ

കാസർകോട്: അഞ്ചു ലക്ഷം രൂപയുടെ വണ്ടിചെക്ക് നൽകി വഞ്ചിച്ചതായി കാസർകോട് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസലിനെതിരെ കേസ് കൊടുത്ത് കേരളാ കോണ്‍ഗ്രസ് നേതാവ് എം.പി.ജോസഫ്. തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം.പി.ജോസഫ്. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായം കേസ് ഫയലിൽ നടപടി സ്വീകരിച്ച കോടതി ഡിസംബർ 19 ന് ഹാജരാകാൻ പി.കെ.ഫൈസലിന് സമൻസ് അയച്ചിട്ടുണ്ട്.

2022 നവംബർ 28 ന് രണ്ടുതവണകളിലായി ബാങ്ക് അക്കൗണ്ട് വഴി ജോസഫിൽ നിന്നും 10 ലക്ഷം രൂപ ഒരു മാസത്തെ കാലാവധിയിലാണ് പി.കെ.ഫൈസൽ കടം വാങ്ങിയത്. പലതവണ പണം തിരിച്ചുചോദിച്ചിട്ടും നൽകാത്തതിനെ തുടർന്ന് ജോസഫ് കെ.പി.സി.സി നേതാക്കൾക്ക് പരാതി നൽകുകയായിരുന്നു . ഇതേ തുടർന്ന് 5 ലക്ഷം രൂപ തിരിച്ചുകൊടുത്തെങ്കിലും ബാക്കി 5 ലക്ഷം രൂപ ഇനിയും നൽകാൻ ബാക്കിയുണ്ടായിരുന്നു. ഈ തുക പറഞ്ഞ കാലാവധിയിലും തിരിച്ചുനൽകിയില്ല. കെ.പി.സി സിക്ക് പരാതികൊടുത്താലും ഇനി ഗുണം ഉണ്ടാകില്ലെന്ന് മനസിലായതോടെയാണ് ജൂൺ 27 ന് എം.പി.ജോസഫ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ നിതീഷ് ഷേണായി മുഖേന കാക്കനാട് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. മുൻ മന്ത്രി കെ.എം.മാണിയുടെ മകളുടെ ഭർത്താവും കേരളാ കോൺഗ്രസ് നേതാവുമാണ് എം.പി ജോസഫ്

Leave a Reply