You are currently viewing മരണം 1500 കവിഞ്ഞു; ഗാസയിൽ കനത്ത  നാശനഷ്ടം

മരണം 1500 കവിഞ്ഞു; ഗാസയിൽ കനത്ത നാശനഷ്ടം

ഗാസ ടെൽ അവീവ് > ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ മരണം 1500 കടന്നു. ഭക്ഷണവും വെള്ളവും ഉൾപ്പെടെ കിട്ടാതെ ഗാസയിലെ ജനങ്ങൾ വലിയ ദുരിതത്തിലാണ്. ഇസ്രയേൽ പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസയിൽ വൈദ്യുതി ബന്ധം നിലച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ ജനങ്ങൾ വലയുകയാണ്.ആശുപത്രകളും പ്രവർത്തനം നിലച്ചനിയിലാണ്. മൂന്ന് ദിവസമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ ഗാസയിൽ 700 പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 3500 ലേറെ പേർക്ക് പരിക്കുണ്ട്. 900ലേറെ ഇസ്രയേൽ സ്വദേശികൾ കൊല്ലപ്പെട്ടു . 2600 പേർക്ക് പരിക്കേറ്റതായി അറിയപ്പെടുന്നു .

ശക്തമായ റോക്കറ്റാക്രമണത്തിൽ ഗാസയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. ഹമാസിന്റെ ശക്തി കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നു . ഗാസ കടൽ തീരത്തിനടുത്ത് നിലയുറപ്പിച്ച നാവികസേനയും റോക്കറ്റാക്രമണം നടത്തുണ്ട്. കരയുദ്ധം തുടങ്ങുവാനായി ഒരുലക്ഷം ഇസ്രായേൽ സെെനികരാണ് അതിർത്തിയിൽ തമ്പടിച്ചിട്ടുള്ളത്.ഗാസ പൂർണമായും പിടിച്ചെടുക്കാനാണ് നീക്കം. 3 ലക്ഷം സെെനികർ യുദ്ധമുഖത്തുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

അതേസമയം ഗാസയിൽ മുന്നറിയിപ്പില്ലാതെ ആക്രമണം തുടർന്നാൽ ബന്ദികളെ പരസ്യമായി വധിക്കുമെന്ന് ഹമാസ് അറിയിച്ചു . 130 ൽ അധികം വരുന്ന ബന്ദികളെ മോചിപ്പിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഹമാസിന്റെ ഭീഷണി.

Leave a Reply