You are currently viewing വ്യാജനിയമന തട്ടിപ്പ്; ഒന്നും ഓർമയില്ല ,പണം വാങ്ങിയ ആളെ കൃത്യമായി ഓര്‍ക്കുന്നില്ലെന്ന്‌ ഹരിദാസൻ മൊഴി നൽകി

വ്യാജനിയമന തട്ടിപ്പ്; ഒന്നും ഓർമയില്ല ,പണം വാങ്ങിയ ആളെ കൃത്യമായി ഓര്‍ക്കുന്നില്ലെന്ന്‌ ഹരിദാസൻ മൊഴി നൽകി

രുവനന്തപുരം > വ്യാജനിയമന തട്ടിപ്പ് കേസില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍വച്ച് പണം കൈമാറിയെന്ന ആരോപണത്തില്‍ ഉരുണ്ടുകളിച്ച് ഹരിദാസന്‍. ഒന്നും ഓര്‍മ്മയില്ലെന്നും പണം വാങ്ങിയ ആളെ കൃത്യമായി ഓര്‍ക്കുന്നില്ലെന്നും ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കി.

ഹരിദാസനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ഇന്ന് രാവിലെയാണ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായത്. ബാസിത് ഇതുവരെ ഹാജരായില്ല.

അതേസമയം അഖിൽ സജീവിൻെറ മൊഴി പ്രകാരം കോഴിക്കോട്‌ സംഘത്തിലെ ലെനിൽ, ബാസിത്‌, റയീസ്‌, ശ്രീരൂപ്‌, സാദിഖ്‌ എന്നിവർക്കെതിരെ പത്തനംതിട്ട്‌ പൊലീസ്‌ കേസെടുത്തു . രണ്ട്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. തട്ടിക്കൊണ്ടുപോയി മർദിച്ചതിനാണ്‌ കേസ്‌.

Leave a Reply