You are currently viewing യുദ്ധക്കപ്പലുകൾ പുറപ്പെട്ടു ; ഇസ്രയേലിന്‌ സൈനിക സഹായവുമായി അമേരിക്ക; മരണം 1100 കവിഞ്ഞു

യുദ്ധക്കപ്പലുകൾ പുറപ്പെട്ടു ; ഇസ്രയേലിന്‌ സൈനിക സഹായവുമായി അമേരിക്ക; മരണം 1100 കവിഞ്ഞു

വാഷിങ്‌ടൺ > യുദ്ധ കപ്പലുകളും വിമാനങ്ങളും ഇസ്രായേലിലേക്ക് അയച്ചെന്ന് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്റ്റിൻ. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്‌ സൈനിക സഹായവുമായി അമേരിക്ക. ഇസ്രയേലിന്‌ അമേരിക്ക യുദ്ധോപകരണങ്ങൾ നൽകുമെന്നും ലോയ്‌ഡ്‌ ഓസ്റ്റിൻ പറഞ്ഞു. അതേസമയം യുദ്ധത്തിൽ മരണപ്പെട്ടവരുടെ എണ്ണം 1100 കവിഞ്ഞു. കൊല്ലപ്പെട്ടവരിൽ 20 കുട്ടികളും ഉൾപ്പെടുന്നു.

കഴിഞ്ഞദിവസം ഹമാസ്‌ ആക്രമണത്തിൽ മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടുവെന്ന്‌ റിപ്പോർട്ടുകൾ പുറത്തുവന്നു. യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനോട്‌ കിഴക്കൻ മെഡിറ്ററേനിയനിലേക്ക് നീങ്ങാൻ ഉത്തരവിട്ടതായി ലോയ്‌ഡ്‌ ഓസ്റ്റിൻ പ്രസ്‌താവനയിൽ പറഞ്ഞു. സേനയിൽ കാരിയർ, ഒരു ഗൈഡഡ് മിസൈൽ ക്രൂയിസർ, നാല് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ എന്നിവ ഇസ്രയേലിന്‌ കൈമാറുന്നവയിൽ ഉൾപ്പെടുന്നു.

Leave a Reply