You are currently viewing അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ

അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ

ന്യൂഡൽഹി > അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ. രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ചത്തീസ്‌ഗഢ്‌, മിസോറാം സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികളാണ്‌ ചീഫ്‌ ഇലക്ഷൻ കമീഷണർ രാജീവ്‌ കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്‌. ഛത്തീസ്‌ഗഢിൽ മാത്രം രണ്ട്‌ ഘട്ടമായും മറ്റിടങ്ങളിൽ ഒറ്റഘട്ടമായും ആണ്‌ തെരഞ്ഞെടുപ്പ്‌. മിസോറാമിൽ നവംബർ 7 നാണ്‌ വോട്ടെടുപ്പ്‌, ചത്തീസ്‌ഗഢിൽ രണ്ട്‌ ഘട്ടമായാണ്‌ വോട്ടെടുപ്പ്‌ – നവംബർ 7 നും 17 നും, തെലങ്കാന – നവംബർ 30, രാജസ്ഥാൻ നവംബർ 23, മധ്യപ്രദേശ്‌ – നവംബർ 17. എല്ലാ സംസ്ഥാനങ്ങളിലും ഡിസംബർ 3 നാണ്‌ വോട്ടെണ്ണൽ.

മിസോറാമില്‍ 40, തെലങ്കാനയില്‍ 119, രാജസ്ഥാനില്‍ 200, മധ്യപ്രദേശില്‍ 230, ഛത്തീസ്‌ഗഢില്‍ 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. മിസോറാമില്‍ 8.52 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഛത്തീസ്ഗഢില്‍ 2.03 കോടി, മധ്യപ്രദേശില്‍ 5.6 കോടി, രാജസ്ഥാനില്‍ 5.25 കോടി, തെലങ്കാനയില്‍ 3.17 കോടി വോട്ടാര്‍മാരും വിധിയെഴുതും.

Leave a Reply