You are currently viewing രാജ്യത്ത് തുടര്‍ഭരണം പ്രയാസമാണെന്ന് ബിജെപി തിരിച്ചറിഞ്ഞു തുടങ്ങി , വീണ്ടും അധികാരത്തിലെത്തിയാല്‍ ആപത്താകും : മുഖ്യമന്ത്രി

രാജ്യത്ത് തുടര്‍ഭരണം പ്രയാസമാണെന്ന് ബിജെപി തിരിച്ചറിഞ്ഞു തുടങ്ങി , വീണ്ടും അധികാരത്തിലെത്തിയാല്‍ ആപത്താകും : മുഖ്യമന്ത്രി

രാജ്യത്ത് ഒരു വിഭാഗം ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി കേന്ദ്രം ആക്രമിക്കുന്നു, ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ആപത്താണെന്നും രാജ്യത്ത് തുടര്‍ഭരണം പ്രയാസമാണെന്ന് ബിജെപിയും തിരിച്ചറിഞ്ഞു തുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തങ്ങള്‍ കഴിക്കുന്ന ഭക്ഷണം തന്നെ മറ്റുള്ളവരും കഴിക്കണം എന്നാണ് അവർ പറയുന്നത് .രാജ്യത്തിന്റെ വൈവിധ്യങ്ങളെ ബിജെപി അംഗീകരിക്കുന്നില്ല.യുഡിഎഫ് എംപിമാര്‍ പ്രവര്‍ത്തിച്ചത് കേരളത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായാണ്. . സംഘപരിവാര്‍ മനസോടെയാണ് കോണ്‍ഗ്രസും പ്രവര്‍ത്തിച്ചത്, അവര്‍ ഉറച്ച ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ചില്ല – മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയാണ്. ഇത് കൊണ്ടൊന്നും ജനവികാരം തടയാന്‍ ആകില്ല. കേരളത്തില്‍ മത്സരിച്ച് ഒരു സീറ്റും ലഭിക്കില്ലെന്ന് ബിജെപിക്ക് അറിയാം. എത്ര കോടി ചിലവഴിച്ചാലും കേരളത്തില്‍ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ആര്‍എസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ല. കേരളത്തില്‍ ബിജെപി നിലംതൊടില്ല- മുഖ്യമന്ത്രി പറഞ്ഞു.

മതരാഷ്ട്രം സ്ഥാപിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. മതം പൗരത്വത്തിന് അടിസ്ഥാനമല്ല. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷം.
ബിജെപിക്കെതിരായ കൂട്ടായ്മ ശക്തിപെടണം. രാജ്യത്തെ ന്യൂനപക്ഷം വലിയ ആശങ്കയിലാണെന്നും ബിജെപി ഇനി തിരിച്ചുവരുമോ എന്ന ആശങ്ക അവര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply