You are currently viewing ഡൽഹിയിലെ മാധ്യമ വേട്ടക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ

ഡൽഹിയിലെ മാധ്യമ വേട്ടക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ

തിരുവനന്തപുരം: ഡൽഹിയിൽ നടന്ന മാധ്യമ വേട്ട കേന്ദ്ര സർക്കാറിന്റെ ആസൂത്രിത രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഇതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എം.പിയും സംസ്ഥാന സെക്രട്ടറി വി.കെ സനോജും പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ അഞ്ചിന് കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സദസ് സംഘടിപ്പിക്കും. രാജ്യത്ത് അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യം ആണെന്നും
രാജ്യത്തെ ജനാധിപത്യം വെല്ലുവിളി നേരിടുന്ന കാലത്ത് സമാനമനസ്ക്കരുമായി ചേർന്ന് വിശാലമായ പ്ലാറ്റ്ഫോം ഉയർത്തി കൊണ്ടുവന്ന് കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ വിരുദ്ധതക്കെതിരെ പോരാടുമെന്നും ഡി വൈ എഫ് ഐ അറിയിച്ചു.
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ:ഷിജുഖാൻ,
അഡ്വ.ആർ രാഹുൽ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.അനൂപ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply