You are currently viewing ഏഷ്യൻ ഗെയിംസ് : ഏഷ്യൻ ​ഗെയിംസ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യൻ ഗെയിംസ് : ഏഷ്യൻ ​ഗെയിംസ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയ്ക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡലോടെ തുടക്കം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാ​ഗത്തിലാണ് ഇന്ത്യൻ നേട്ടം. സരബ്‌ജോത് സിം​ഗ് – ടി എസ് ദിവ്യ സഖ്യമാണ് ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്നത്. സ്വർണമെഡലിനായുള്ള പോരാട്ടത്തിൽ ചൈനയുടെ ഷാങ് ബോവൻ-ജിയാങ് റാൻക്സിൻ സഖ്യത്തോട് കടുത്ത പോരാട്ടം നേരിട്ട ശേഷമാണ് ഇന്ത്യൻ താരങ്ങൾ രണ്ടാമതായത്. സ്കോർ 14-16.

ഏഷ്യൻ ​ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 19-ാം മെ‍ഡലാണിത്. ആകെ ഇന്ത്യയ്ക്ക് 34 മെഡലുകളായി. എട്ട് സ്വർണവും 13 വെള്ളിയും 13 വെങ്കലവും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.

ഏഷ്യൻ ​ഗെയിംസിൽ മെഡൽ പ്രതീക്ഷകൾ ഉയർത്തി മലയാളി താരങ്ങളായ മുരളി ശ്രീശങ്കറും ജിൻസൺ ജോൺസണും ഫൈനലിന് യോ​ഗ്യത നേടി. പുരുഷന്മാരുടെ ലോങ് ജമ്പിലാണ് മലയാളി താരം മുരളീ ശ്രീശങ്കർ ഫൈനലിൽ കടന്നത്. 1500 മീറ്റർ ഓട്ടമത്സരത്തിൽ ജിൻസൺ ജോൺസണും ഫൈനലിന് യോ​ഗ്യത നേടിയിട്ടുണ്ട്. ലോങ്ജമ്പിൽ ജെസ്വിൻ ആൽഡ്രിനും 1500 മീറ്ററിൽ അജയ് കുമാർ സരോജും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളാണ്.

Leave a Reply