You are currently viewing ലോകകപ്പ് ക്രിക്കറ്റ് 2023; മ‍ഴ,  കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു

ലോകകപ്പ് ക്രിക്കറ്റ് 2023; മ‍ഴ,  കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു


തിരുവനന്തപുരത്ത് നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് ഭീഷണിയായി മഴ . ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തിരുവനന്തപുരത്ത് തുടരുകയാണ്. ഈ സാഹചര്യത്തിൽ ഉച്ചയ്ക്ക് ആരംഭിക്കാനിരുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം നടക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തൽ.

അതേസമയം മൂന്ന് സന്നാഹ മത്സരങ്ങളാണ് 29ന് ന ക്രമീകരിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ ന്യൂസിലൻഡ്- പാകിസ്ഥാന്‍ മത്സരം, ശ്രീലങ്ക- ബംഗ്ലാദേശ് പോരാട്ടം എന്നിവയാണ് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ പോരാട്ടത്തിന് പുറമെ നടക്കുന്ന മറ്റ് രണ്ട് മത്സരങ്ങള്‍ .

ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെയാണ്. ഗുവാഹത്തിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന കളിയിൽ നിലവിലെ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.ഇരു ടീമുകൾ ഇന്ന് പരിശീലനത്തിനിറങ്ങും.

.

Leave a Reply