You are currently viewing ‘ലിയോ’യിലെ രണ്ടാം ​ഗാനം പുറത്തിറങ്ങി 

‘ലിയോ’യിലെ രണ്ടാം ​ഗാനം പുറത്തിറങ്ങി 

ഒരോ ദിവസവും പുതിയ അപ്ഡേഷനുമായി വിജയ് ആരാധകരെ ത്രില്ലടിപ്പിച്ചുകൊണ്ടിരിക്കുന്ന ‘ലിയോ’യിലെ രണ്ടാം സിം​ഗിളുമെത്തി. ആദ്യ ​ഗാനത്തിൽ നിന്നും വ്യത്യസ്തമായ ബീറ്റും റാപ്പ് മോഡിലുമാണ് ”ബാഡാസ്…” ​ഗാനം പുറത്തിറക്കിയിരിക്കുന്നത്. അനിരുദ്ധാണ് സം​ഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത്. നിരവധി പ്രതികരണങ്ങളാണ് ​ഗാനത്തിന് ലഭിക്കുന്നത്. ​ഗാനം പുറത്തിറങ്ങി 20 മിനിറ്റിനുള്ളിൽ ഒരു മില്യൺ കടന്നിരിക്കുകയാണ് കാഴ്ച്ചക്കാരുടെ എണ്ണം.

വിജയ്‌ക്കൊപ്പം വമ്പൻ താരനിരയാണ് ലിയോയുടെ ഭാഗമാകുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദ്രർ ആണ് സംഗീതം ഒരുക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഒക്ടോബർ 19നാണ് ലിയോയുടെ റിലീസ്.

Leave a Reply