You are currently viewing റോണോ ഇല്ലാതെയും അൽ നസർന് തകർപ്പൻ ജയം

റോണോ ഇല്ലാതെയും അൽ നസർന് തകർപ്പൻ ജയം

റിയാദ്: കിം​ഗ്സ് കപ്പ് ചാമ്പ്യൻഷിപ്പിൽ അൽ നസറിന് തകർപ്പൻ ജയം. ഒഹോദിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് അൽ നസർ തോൽപ്പിച്ചത്. തുടർച്ചയായ മത്സരങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകിയാണ് അൽ നസർ കളിക്കാനിറങ്ങിയത്. ആൻഡേഴ്സൺ ടലിസ്ക, സാദിയോ മാനെ, സെകോ ഫൊഫാന, അയ്മൻ യഹ്‌യ, സമി അൽ-നജീ എന്നിവരാണ് അൽ നസറിനായി ​ഗോളുകൾ നേടിയത്.

13-ാം മിനിറ്റിൽ തന്നെ അൽ നസർ മുന്നിലെത്തി. പെനാൽറ്റിയിലൂടെ സാദിയോ മാനെയാണ് ആദ്യ ​ഗോൾ നേടിയത്. 40-ാം മിനിറ്റിൽ കോൺറാഡ് മിചാലക് സമനില ​ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി സമനില പാലിച്ചു. രണ്ടാം പകുതി അൽ നസറിന്റേതായിരുന്നു. നാല് ​ഗോളുകൾ രണ്ടാം പകുതിയിൽ അൽ നസർ താരങ്ങൾ വലയിലെത്തിച്ചു. വിജയത്തോടെ കിം​ഗ്സ് കപ്പിന്റെ പ്രീ ക്വാർട്ടറിൽ കടക്കാൻ അൽ നസറിന് കഴിഞ്ഞു.

മറ്റൊരു മത്സരത്തിൽ അൽ ഹിലാൽ എതിരില്ലാത്ത ഒരു ​ഗോളിന് അൽ ജബലൈനെ തോൽപ്പിച്ചു. സൂപ്പർ താരം നെയ്മർ ജൂനിയർ ഇല്ലാതെയാണ് അൽ ഹിലാൽ കളിച്ചത്. റൂബൻ നെവെസ് ആണ് അൽ ഹിലാലിന്റെ ഏക ​ഗോൾ നേടിയത്. അൽ ഹിലാലും കിം​ഗ്സ് കപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു.

Leave a Reply