You are currently viewing ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യൻ മെഡൽ നേട്ടം പത്ത്

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യൻ മെഡൽ നേട്ടം പത്ത്

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യൻ മെഡൽ നേട്ടം രണ്ടക്കം കട‌ന്നു. ആകെ 10 മെഡലാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. അഞ്ച് മെഡലുകൾ ഷൂട്ടിങ്ങിലും അഞ്ച് മെഡലുകൾ തുഴച്ചിലിലുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ വ്യക്തി​ഗത ഇനത്തിൽ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് ടോമർ വെങ്കല മെഡൽ സ്വന്തമാക്കി. 10 മീറ്റർ എയർ റൈഫിൾസിലാണ് ഐശ്വരി പ്രതാപ് സിങ്ങിന്റെ നേട്ടം. ഇന്ന് 10 മീറ്റർ എയർ റൈഫിൾസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും ഐശ്വരി അം​ഗമായിരുന്നു.

പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയറിൽ ഇന്ത്യയുടെ വിജയ്വീർ സിങ് സിന്ധു, ആദർശ് സിങ്, അനീഷ് ബൻവാലെ എന്നിവരുടെ സഖ്യം വെങ്കല മെഡൽ സ്വന്തമാക്കി. വിജയ്വീർ സിങ് 25 മീറ്റർ റാപ്പിഡ് ഫയർ വ്യക്തി​​ഗത ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. 11.30നാണ് ഫൈനൽ മത്സരം നടക്കുക.

സ്വർണ നേട്ടം പ്രതീക്ഷിക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അൽപ്പസമയത്തിനകം മത്സരത്തിനിറങ്ങും. ശ്രീലങ്കയാണ് ഇന്ത്യൻ വനിതകളുടെ എതിരാളികൾ. 11.30നാണ് സ്വർണ മെഡലിനായുള്ള മത്സരം തുടങ്ങുക.

Leave a Reply