You are currently viewing വയനാട്ടിൽ കടുവ ഇറങ്ങിയ പ്രദേശം യൂത്ത് ബ്രിഗേഡ് വൃത്തിയാക്കി

വയനാട്ടിൽ കടുവ ഇറങ്ങിയ പ്രദേശം യൂത്ത് ബ്രിഗേഡ് വൃത്തിയാക്കി

വയനാട് : വയനാട്ടിൽ കഴിഞ്ഞ ദിവസം കടുവ വീട്ടിൽ കയറിയ പനവല്ലിയിലെ പുഴക്കര കോളനിയും പരിസരവും ഡിവൈഎഫ്ഐ തിരുനെല്ലി മേഖല കമ്മിറ്റിക് കീഴിലെ യൂത്ത് ബ്രിഗേഡിന്റെ നേത്യത്വത്തിൽ ശുചീകരിക്കുകയും കാട് മൂടിയ പ്രദേശം വൃത്തിയാക്കുകയും ചെയ്തു.
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ജിതിൻ കെ.ആർ, ബ്ലോക്ക് പ്രസിഡണ്ട് ബബീഷ് വി.ബി, മേഖല സെക്രട്ടറി നിതിൻ കെ.സി, പ്രസിഡണ്ട് നിജീഷ് , സുഭാഷ്, വിജീഷ് , ആയില്യ എന്നിവർ നേത്യത്വം നൽകി.

Leave a Reply