You are currently viewing വരുമാനത്തിൽ 145 % വർദ്ധനവുമായി കൊച്ചി മെട്രോ

വരുമാനത്തിൽ 145 % വർദ്ധനവുമായി കൊച്ചി മെട്രോ

തിരുവനന്തപുരം > കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചു. 2022-23 വർഷത്തിൽ 5.35 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 145% വർധനവ് നേടിക്കൊണ്ടാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലയളവിലാണ് ഈ നേട്ടം. വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ, സെൽഫ് ടിക്കറ്റിംഗ് മഷീനുകൾ തുടങ്ങിയവ യാത്രക്കാർക്ക് വളരെ ഉപകാരപ്രദമായി. കൊച്ചി മെട്രോ രണ്ടാം ഘട്ടം പ്രാവർത്തികമാകുമ്പോൾ വരുമാനത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോ സംവിധാനമാക്കി കൊച്ചി മെട്രോയെ മാറ്റാൻ സഹായിക്കും.

Leave a Reply