You are currently viewing ‘കോട്ടയം കോൺഗ്രസ് കുഞ്ഞച്ചന്മാരുടെ’ പേജുകൾ സ്പോൺസർ ചെയ്യുന്നത് ഏഷ്യാനെറ്റ് ന്യൂസാണോ ? വി കെ സനോജ്

‘കോട്ടയം കോൺഗ്രസ് കുഞ്ഞച്ചന്മാരുടെ’ പേജുകൾ സ്പോൺസർ ചെയ്യുന്നത് ഏഷ്യാനെറ്റ് ന്യൂസാണോ ? വി കെ സനോജ്

തിരുവനന്തപുരം >

തിരുവനന്തപുരം: പൊതുരംഗത്തെ സ്ത്രീകൾക്കെതിരായ ലൈംഗിക വൈകൃതങ്ങൾ പോസ്റ്റു ചെയ്ത കോട്ടയം കുഞ്ഞച്ചൻ പോലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകൾ കോൺഗ്രസിന് വേണ്ടി ഏഷ്യാനെറ്റ് ന്യൂസാണോ സ്പോൺസർ ചെയ്യുന്നതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. ഇത്തരം വേലകൾ ഏഷ്യാനെറ്റ് നിർത്തണമെന്നും സനോജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘കോട്ടയം കോൺഗ്രസ് കുഞ്ഞച്ചന്മാരുടെ’ പേജുകൾ സ്പോൺസർ ചെയ്യുന്നത് ഏഷ്യാനെറ്റ് ന്യൂസാണോ?

കോൺഗ്രസിന്റെ സെമികേഡർ സൈബർ ഗുണ്ടകളിൽപെട്ട ഒരു ‘കോട്ടയം കുഞ്ഞച്ചനെ’ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടതുപക്ഷത്ത് നിൽക്കുന്ന സ്ത്രീകൾക്ക് നേരെയും ഇടതു നേതാക്കളുടെ ഭാര്യമാർക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളിലെ ഫെയ്ക്ക് ഐഡികളിലൂടെ ഹീനമായ ഭാഷയിൽ അശ്ലീല പ്രചരണം നടത്തിയ കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാവും കോൺഗ്രസ് സൈബർ ടീം അംഗവുമായ പാറശ്ശാല സ്വദേശി എബിൻ ആണ് അറസ്റ്റിലായത്.

എന്നാൽ ഇതു സംബന്ധിച്ച വാർത്ത ഏഷ്യാനെറ്റ്‌ ന്യൂസ് ഓൺലൈൻ ഹാന്റിൽ റിപ്പോർട്ട് ചെയ്തത്, ഈ ക്രിമിനൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്ന് തോന്നിപ്പിക്കുന്ന നിലയിലാണ്. ഡി.വൈ.എഫ്.ഐ പതാക ഒരു ഭാഗത്തും പ്രതിയുടെ മുഖം മറുപകുതിയിലും ചേർത്ത കാർഡിൽ ഈ ക്രിമിനൽ കോൺഗ്രസ്സ്കാരനാണെന്ന അയാൾ ചെയ്ത ഒരു സൂചന പോലും വരാതിരിക്കാൻ ഏഷ്യാനെറ്റ് പുലർത്തിയ ജാഗ്രതയുണ്ടല്ലോ, അത് കാണാതെ പോകാൻ പറ്റില്ല. കോൺഗ്രസ്സ് സൈബർ ക്രിമിനലുകളെ സംരക്ഷിക്കുന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടാൻ പാകത്തിന് കാർഡ് ഡിസൈൻ കൊടുക്കുന്ന പണിയാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തു കൊടുത്തത്.

ഇടതു നേതാക്കളെ അധിക്ഷേപിക്കുന്ന കോൺഗ്രസ് – യു.ഡി.എഫ് സൈബർ ക്രിമിനലുകളെ ന്യൂസ് നൈറ്റ് ചർച്ചയിൽ വിളിച്ചിരുത്തി ആദരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്യാറുള്ളത്. 8 മണിക്കുള്ള അധമസഭ ചേർന്ന് മറ്റൊരു ദൃശ്യമാധ്യമത്തിലെ റിപ്പോർട്ടറുടെ കുഞ്ഞിന്റെ പിതൃത്വം ചോദ്യം ചെയ്ത സംഘമാണ് ആ ചാനലിനെ നയിക്കുന്നത്. ‘കോട്ടയം കുഞ്ഞച്ചന്റെ’ അഡ്മിന്മാരിൽ ഒരാൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലും പണിയെടുക്കുന്നുണ്ട്.

നിർലജ്ജം നിരന്തരം നടത്തുന്ന ഈ വിടുവേല നിർത്താൻ ഏഷ്യാനെറ്റ് തയാറാകണം.

വി കെ സനോജ്
സെക്രട്ടറി
DYFI കേരള സംസ്ഥാന കമ്മറ്റി

Leave a Reply