You are currently viewing കേരളത്തിൽ 40 കോടിയുടെ നിക്ഷേപവുമായി സുപ്രിം ഡെകോർ

കേരളത്തിൽ 40 കോടിയുടെ നിക്ഷേപവുമായി സുപ്രിം ഡെകോർ

തിരുവന്തപുരം > കേരളത്തിൽ 40 കോടിയുടെ നിക്ഷേപവുമായി സുപ്രിം ഡെകോർ. 40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തെ തിരഞ്ഞെടുക്കുകയായിരുന്നു സുപ്രീം ഡെകോർ.

ഉന്നത നിലവാരത്തിലുള്ള പാർടിക്കിൾ ബോർഡുകൾ നിർമ്മിക്കുന്ന സുപ്രീം ഡെകോർ യൂണിറ്റ് വിപുലീകരിക്കാൻ വേണ്ടിയാണ് കേരളത്തെ തിരഞ്ഞെടുത്തത്. ആദ്യഘട്ടത്തിൽ അഞ്ചേക്കർ ഭൂമിയിൽ സുപ്രീം ഡേക്കർ പദ്ധതി അതിവേഗത്തിൽ നടപ്പിലാക്കി. ഇതിനെ തുടർന്ന് കാസർഗോഡിന് മുതൽക്കൂട്ടാക്കുന്ന സംരംഭത്തിന് അഞ്ചേക്കർ കൂടി ഭൂമി വീണ്ടും അനുവദിച്ചു. 40 കോടി രൂപയുടെ നിക്ഷേപവും 400 പേർക്ക് തൊഴിൽ സാധ്യതയും ലഭിക്കും.

Leave a Reply