You are currently viewing

കെ രാധാകൃഷ്ണനെതിരായ ജാതി വിവേചനത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

ജാതി ഒരു മാനസിക അവസ്ഥയാണ് എന്ന് ഓർമിപ്പിച്ചത് അംബേദ്കറാണ്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളിൽ പ്രഥമസ്ഥാനം കൈയാളുന്നതും ജാതി ഒരു യാഥാർത്ഥ്യമായി നിലകൊള്ളുന്നതാണെന്ന് അബേദ്കർ നിരീക്ഷിച്ചു. അതുകൊണ്ടുതന്നെയാണ് ഇളകിയ മണ്ണിൽ പടുത്തുയർത്തിയ കെട്ടിടമാണ് ഇന്ത്യൻ ജനാധിപത്യം എന്ന് അദ്ദേഹം പറഞ്ഞത്.ഇന്നും അംബേദ്കർ നിരീക്ഷിച്ച മാനസികാവസ്ഥ നമ്മുടെ നാട്ടിൽ തൂത്തുവാരി കളഞ്ഞിട്ടും ചിലയിടങ്ങളിൽ അവശേഷിക്കുന്നുണ്ട് എന്നുള്ളത് വസ്തുത തന്നെയാണ്. ആ മാലിന്യങ്ങളുടെ നേരെ ആർജ്ജവത്തോടെ എഴുന്നേറ്റുനിന്ന് സംസാരിക്കുന്ന ഒരു മന്ത്രി ഈ സംസ്ഥാനത്തിന്റെ മനോഹര കാഴ്ച തന്നെയാണ്. ജാതി അങ്ങനെയൊന്നും ഉരുകി ഒലിച്ചു തീരുന്ന മെഴുകുതിരി അല്ലെന്ന് നന്നായി അറിയാം ഈ നാടിന്. ഇരുട്ടു വീഴുമ്പോൾ കത്തിജ്വലിക്കാൻ കാത്തുനിൽക്കുന്ന തിരികളുള്ള മനസ്സുകൾ ഈ നാട്ടിൽ ധാരാളമുണ്ടെന്നറിയാം. പക്ഷേ അംബേദ്കറിന്റെ നിരീക്ഷണത്തിൽ നിന്ന് ഒരു ചെറിയ മാറ്റം വരുത്തി ഈ നാട് അതിനു മറുപടി പറഞ്ഞിട്ടുണ്ട്. ഈ മണ്ണ് ഇളകിയ മണ്ണല്ല. ജാതി ബോധത്തിന്റെ, അയിത്തത്തിന്റെ, അനാചാരങ്ങളുടെ നെറുകും തലയ്ക്ക് നിരന്തരം അടിച്ചടിച്ച് ഈ മണ്ണിലെ ജനാധിപത്യത്തെ കാലുറപ്പിച്ച് നിർത്തുവാൻ ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങൾക്കായിട്ടുണ്ട്. ജാതി ബോധത്തിന്റെ കെട്ട മാനസികാവസ്ഥകൾക്ക് മുഖമടച്ചുള്ള മറുപടി കൊടുക്കുവാൻ ഈ നാടിനെ ഇനിയും നമ്മൾ സജ്ജമാക്കി കൊണ്ടേയിരിക്കുകയും ചെയ്യും. സ. കെ. രാധാകൃഷ്ണന് ഐക്യദാർഢ്യം. വരേണ്യ വർഗ മനസ്സിലെ ജാതിബോധത്തിന്റെ ക്യാൻസറിന് അടിയന്തര കീമോതെറാപ്പി ചെയ്ത അങ്ങയുടെ ആർജ്ജവത്തിന് ഒരു കൈയ്യടി ഈ നാടിന്റെ മതേതര മണ്ണിൽ ഉറപ്പാണ്. എസ്. ആർ. അരുൺബാബു

Leave a Reply