You are currently viewing സ്ലീപ്പർ കോച്ചുകൾ വെട്ടി കുറച്ച് എ സി കോച്ചുകളാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധ ട്രെയിൻ യാത്രയുമായി ഡി വൈ എഫ് ഐ

സ്ലീപ്പർ കോച്ചുകൾ വെട്ടി കുറച്ച് എ സി കോച്ചുകളാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധ ട്രെയിൻ യാത്രയുമായി ഡി വൈ എഫ് ഐ

തിരുവനന്തപുരം :
കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച്, പകരം ത്രീടയർ എസി കംപാർട്‌മെന്റുകളാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ ട്രെയിൻയാത്ര സംഘടിപ്പിച്ചു. കണ്ണൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും തൃശ്ശൂരിൽ ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബുവും ഉദ്ഘാടനം ചെയ്തു.
മാവേലി എക്സ്പ്രസ്‌, മംഗളൂരു–- -ചെന്നൈ എക്സ്പ്രസ്‌, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്‌ തുടങ്ങിയ ട്രെയിനുകളിലാണ് സെപ്തംബർമുതൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചത്‌. സംസ്ഥാനത്തെ ട്രെയിൻ യാത്രതന്നെ ദുരിതത്തിലായിരിക്കേ, കൂടുതൽ ട്രെയിനുകൾ അനുവദിക്കേണ്ടതിനു പകരമാണ്‌ നിലവിലെ ട്രെയിനുകളിലെ കോച്ചുകൾ വെട്ടിച്ചുരുക്കുന്നത്‌. റെയിൽവേയിൽ പുതിയ നിയമനങ്ങൾ നടത്തുന്നില്ല, മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ നേരത്തേതന്നെ റദ്ദാക്കി. സുരക്ഷാ പ്രശ്നങ്ങളം കൂടിവരികയാണ്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതിഷേധ ട്രെയിൻ യാത്ര നടത്തിയത്. ഡിവൈഎഫ്‌ഐ വളണ്ടിയർമാർ പ്ലാറ്റ്ഫോമിലും ട്രെയിനിലും ലഘുലേഖകളും വിതരണംചെയ്തു. പ്ലക്കാർഡുകളുമായി ട്രെയിനുകളിൽ കയറി കേരളത്തിലെ ട്രെയിൻ യാത്രാദുരിതം വിശദീകരിക്കുകയും ചെയ്തു.

Leave a Reply