You are currently viewing കോൺഗ്രസ് സൈബർ സംഘങ്ങളുടെ ലൈംഗിക അധിക്ഷേപത്തിനെതിരെ ഡിവൈഎഫ്ഐ

കോൺഗ്രസ് സൈബർ സംഘങ്ങളുടെ ലൈംഗിക അധിക്ഷേപത്തിനെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം : പൊതു രംഗത്ത് പ്രവർത്തിക്കുന്ന വനിതകൾക്കും പൊതുപ്രവർത്തകരുടെ കുടുംബങ്ങൾക്കും നേരെ നടക്കുന്ന ലൈംഗിക വൈകൃതങ്ങളടക്കം ഉള്ള അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ താക്കീതുമായി ഡി വൈ എഫ് ഐ.
കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന ഇത്തരം പ്രവർത്തനം അവസാനിപ്പിക്കണമെന്നും
ഇത്തരകാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂർണ്ണരൂപം:

പൊതുരംഗത്ത് ഇടപെടുന്ന വനിതകളെ ലൈംഗിക വൈകൃതത്തോട് കൂടി നോക്കിക്കാണുന്ന കോൺഗ്രസ് സൈബർ കൂട്ടങ്ങളെ നിലക്ക് നിർത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകേണ്ടതുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതു രംഗത്ത് പ്രവർത്തിച്ചു വരുന്ന വനിതകളുടെയും പൊതുപ്രവർത്തകരുടെ കുടുംബത്തിന്റെയും ഫോട്ടോകൾ ദുരുപയോഗം ചെയ്തും വ്യാജമായ വാർത്തകൾ നിർമ്മിച്ചും ദ്വയാർത്ഥ പ്രയോഗവും അശ്ലീലവും നിറഞ്ഞ കമന്റുകളുമായി കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നെറികെട്ട പ്രവർത്തനം നടത്തി വരികയാണ്.
ഇത്തരം പ്രവർത്തനങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും വ്യക്തമാണ്.
സാമൂഹ്യ മാധ്യമങ്ങളിലെ ഈ വൈകൃതങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇത്തരം സൈബർ തെമ്മാടിക്കൂട്ടങ്ങൾക്കെതിരെ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പു വരുത്തണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

Leave a Reply