You are currently viewing ഇ‑സഞ്ജീവനി 
ടെലി മെഡിസിൻ ഒപി

ഇ‑സഞ്ജീവനി 
ടെലി മെഡിസിൻ ഒപി

കോഴിക്കോട് 

നിപാ സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ‑സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 

      നിപായുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും ലക്ഷണമുള്ളവർക്ക് ആശുപത്രിയിൽ പോകാതെ ഡോക്ടറുടെ സേവനം തേടാനും സാധിക്കും. രാവിലെ എട്ട്‌ മുതൽ വൈകിട്ട്‌ അഞ്ചുവരെയാണ് ഇ സഞ്ജീവനി നിപാ ഒപി സേവനം. എല്ലാ ദിവസവും വിദഗ്‌ധ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. 

    സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി  ഉൾപ്പടെ 47 ഓളം സേവനങ്ങളാണ് നൽകുന്നത്.

  ഇ‑-സഞ്ജീവനി  ഓൺലൈൻ സൈറ്റ് വഴിയോ  ഇ -‑സഞ്ജീവനി ആപ്ലിക്കേഷൻ മൊബൈൽ വഴിയോ സന്ദർശിക്കാം.

Leave a Reply