You are currently viewing കേരളത്തിന്റെ ആദ്യ പരിഗണന കെ റെയിലിന് തന്നെ; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ ആദ്യ പരിഗണന കെ റെയിലിന് തന്നെ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയിൽ കേരളത്തിന്റെ പ്രഥമ പരിഗണന കെ റെയിലിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സിൽവർ ലൈൻ പദ്ധതിക്ക് പകരമായി അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നാണ് മോൻസ് ജോസഫ് ചോദിച്ചത്. കെ റെയിലിനാണ് സർക്കാരിന്റെ പ്രഥമ പരിഗണന എന്നും ഇ ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തത് മൂലമാണ് കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയത്. പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കാനുള്ള ഒരു തീരുമാനവും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply