You are currently viewing സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് പകരം തേർഡ് എ.സി ആക്കുന്നതിനെതിരെ പ്രതിഷേധ ട്രെയിൻ യാത്രയുമായി ഡിവൈഎഫ്ഐ

സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് പകരം തേർഡ് എ.സി ആക്കുന്നതിനെതിരെ പ്രതിഷേധ ട്രെയിൻ യാത്രയുമായി ഡിവൈഎഫ്ഐ

സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കി തേർഡ് എസിയാക്കുന്നതിനെതിരെയും കേന്ദ്രത്തിന്റെ റെയിൽവേ അവഗണനക്കെതിരെയും ഡി വൈ എഫ് ഐ സെപ്തംബർ 18 ന് പ്രതിഷേധ ട്രെയിൻ യാത്ര സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് അറിയിച്ചു.

പ്രസ്താവനയുടെ പൂർണ്ണരൂപം;

കേന്ദ്ര നയം തിരുത്തുകസ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്ന കേന്ദ്ര നയം തിരുത്തുക

കേരളത്തിലോടുന്ന സുപ്രധാന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് പകരം തേർഡ് എ.സി ആക്കുകയാണ്. ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കുന്നതിലൂടെ സാധാരണക്കാർ ബുദ്ധിമുട്ടിലാകും. മാവേലി എക്സ്പ്രസ്സ്, മംഗളൂരു ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകളിലാണ് സെപ്തംബറോടെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുക. എ.സി കോച്ചുകളുടെ എണ്ണം കൂട്ടുന്നത് സ്ലീപ്പർ വെട്ടിക്കുറച്ച് കൊണ്ടവരുത്. നിലവിലെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്. അത് ചെയ്യാതെ നടത്തുന്ന ഇത്തരം തുഗ്ലക് പരിഷ്‌ക്കാരങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയരണം.

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല സ്ഥാപനവും തൊഴിൽ ദാതാക്കളുമായ ഇന്ത്യൻ റെയിൽവേയെ സ്വകാര്യവൽക്കരിക്കാനുള്ള നയങ്ങൾ കേന്ദ്ര സർക്കാർ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുന്നതിനായി മോദി സർക്കാർ ആരംഭിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതിയുടെ ഭാഗമായി 400 റെയിൽവേ സ്റ്റേഷനുകൾ, 90 പാസഞ്ചർ ട്രെയിനുകൾ, 1400 കിലോമീറ്റർ റെയിൽവേ ട്രാക്ക്, 741 കിലോമീറ്റർ കൊങ്കൺ റെയിൽവേ, 15 റെയിൽവേ സ്റ്റേഡിയങ്ങൾ, തിരഞ്ഞെടുത്ത റെയിൽവേ കോളനികൾ, 265 റെയിൽവേ ഗുഡ്‌സ് ഷെഡുകൾ, 4 ഹിൽ റെയിൽവേ എന്നിവയെല്ലാം കൂടി വെറും 1.5 ലക്ഷം കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ചുരുങ്ങിയ ചിലവിൽ ദീർഘയാത്ര നടത്താൻ രാജ്യത്തെ സാധാരണക്കാർക്ക് അത്താണിയായ റെയിൽവേയുടെ സ്വകാര്യവത്ക്കരണം സാധാരണ ജനതയുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കും.

നേരത്തെ ട്രെയിൻ യാത്രയ്ക്ക് മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരുന്ന ഇളവ് റദ്ദാക്കുക വഴി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാർ പിഴിഞ്ഞെടുത്തത് 2242 കോടി രൂപയാണ്. ലാഭം മാത്രം ലക്‌ഷ്യം വച്ചുള്ള ഇത്തരം നടപടികൾ റെയിൽവേയെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനുള്ള നടപടികളുടെ ഭാഗമായിട്ട് തന്നെ വേണം കാണാൻ.

രാജ്യത്ത് ആകെ തുടരുന്ന ഈ ജനദ്രോഹപരമായ നയങ്ങൾക്ക് പുറമെ രാഷ്ട്രീയ വിരോധം വച്ചുള്ള കേരളത്തിലെ റെയിൽവേ വികസനത്തോടുള്ള അവഗണനയും മലയാളികളുടെ ട്രെയിൻ യാത്രയെ കൂടുതൽ ദുരിതപൂർണ്ണമാക്കുകയാണ്. വൃത്തിയുള്ള ബോഗികളോ, കേരളത്തിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള കൂടുതൽ ട്രെയിനുകളോ അനുവദിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. ഉത്‌സവകാലത്ത് മാത്രമല്ല നിത്യേന തന്നെ സുരക്ഷിതമായി അന്തസ്സോടെ ട്രെയിൻ യാത്ര നടത്തുക എന്നത് കേരളത്തിൽ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. അതെ സമയം ഈ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ പദ്ധതികൾ മുന്നോട്ട് വയ്ക്കുമ്പോൾ അതിനു രാഷ്ട്രീയ പ്രേരിതമായി തുരങ്കം വയ്ക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ തുടരുന്നത്.

കേന്ദ്രസർക്കാറിന്റെ റെയിൽവേയുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങൾ ഉയർത്തി DYFI ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

2023 സപ്തം: 18 ന്

‘പ്രതിഷേധ ട്രെയിൻ യാത്ര’

സംഘടിപ്പിക്കും

ലഘുലേഖകൾ വിതരണം ചെയ്യും.

സെക്രട്ടറി
DYFI കേരള സംസ്ഥാന കമ്മറ്റി

Leave a Reply