You are currently viewing നിപ ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു

നിപ ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു


കോഴിക്കോട് > നിപ ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിച്ചു. നിപ വൈറസ് ബാധയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഹാരിസ് മരിച്ചത്.

കടുത്ത പനി അടക്കമുള്ള അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ ന്ന് നിപ സംശയത്തില്‍ സ്രവം പൂനെയില്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഓഗസ്റ്റ് 30 നും സമാന ലക്ഷണങ്ങളോടെ ഒരാള്‍ മരിച്ചിരുന്നു. മരിച്ച ഇരുവരും തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു.

 വടകര കടമേരി ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് ചടങ്ങ് നടന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ പ്രവര്‍ത്തകരാണ് നിപ പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കിയത്. രാത്രി 12.30 ഓടെ സംസ്‌ക്കാരം നടന്നു.

മംഗലാട് സ്വദേശി ഹാരിസിന്റെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15ഓളം ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി.

Leave a Reply