You are currently viewing കോഴിക്കോട് പനി മരണം; സാമ്പിളുകൾ പരിശോധനയ്ക്കയച്ചു : മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം

കോഴിക്കോട് പനി മരണം; സാമ്പിളുകൾ പരിശോധനയ്ക്കയച്ചു : മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം

കോഴിക്കോട് > കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്‌തതിനെതുടർന്ന്  ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് രണ്ടുപേർ മരിക്കുകയും ഒരാൾ സമാന ലക്ഷണങ്ങളോടെ ചികിത്സയിലാവുകയും ചെയ്‌തതിനെ തുടർന്നാണ് ജാ​ഗ്രത. 

ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രിയോടെയുമാണ് മരിച്ചത്.  മരണപ്പെട്ടവരുടെ സാമ്പിളുകൾ പൂനെയിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. നിപ ബാധയുണ്ടെന്നാണ് സംശയം. ഉന്നതതല യോ​ഗത്തിനായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.  മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോടെത്തും. രാവിലെ 10.30ന് ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയാറാക്കാനും തീരുമാനിച്ചു.

Leave a Reply