You are currently viewing Jawan| നായിക നയൻതാരയുടെ പ്രതിഫലം 10 കോടി; അതിഥി വേഷത്തിൽ 20 മിനുട്ട് പ്രത്യക്ഷപ്പെട്ട ദീപികയുടെ പ്രതിഫലം 30 കോടി!

Jawan| നായിക നയൻതാരയുടെ പ്രതിഫലം 10 കോടി; അതിഥി വേഷത്തിൽ 20 മിനുട്ട് പ്രത്യക്ഷപ്പെട്ട ദീപികയുടെ പ്രതിഫലം 30 കോടി!

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. പത്ത് കോടിയാണ് ഈ ഒരു ചിത്രത്തിന് നയൻതാര പ്രതിഫലമായി വാങ്ങിയത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് നയൻസ്. 20 മിനുട്ട് മാത്രം വന്നു പോകുന്നതാണെങ്കിലും ചിത്രത്തിൽ ശ്രദ്ധേയമായ അതിഥി വേഷമാണ് ദീപിക പദുകോണിന്റേത്. ഷാരൂഖും വിജയ് സേതുപതിയും കഴിഞ്ഞാൽ ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയതും ദീപികയാണ്. നായികയായ നയൻതാരയേക്കാൾ കൂടുതൽ പ്രതിഫലമാണ് ജവാനിൽ ദീപികയുടേത്. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ 15-30 കോടിക്ക് ഇടയിലാണ് ദീപിക ഈ വേഷത്തിനായി വാങ്ങിയ പ്രതിഫലം. ജവാനിൽ പ്രധാന വേഷത്തിലെത്തിയ മറ്റ് താരങ്ങളാണ് സന്യ മൽഹോത്രയും പ്രിയമണിയും. രണ്ട് കോടി രൂപയാണ് ഇരുവരും ഈ ചിത്രത്തിനായി വാങ്ങിയ പ്രതിഫലം.

Leave a Reply