You are currently viewing മുഖ്യമന്ത്രിയുടെ ഓണസമ്മാനം: 60ന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് 1000 രൂപ.

മുഖ്യമന്ത്രിയുടെ ഓണസമ്മാനം: 60ന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് 1000 രൂപ.

60 വയസ് പൂർത്തിയായ പട്ടികവർഗക്കാർക്ക്‌ മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 1000 രൂപ വീതം അനുവദിച്ച്‌ സർക്കാർ ഉത്തരവായി.  55,781 തദ്ദേശീയ വിഭാഗക്കാർക്കാണ്‌ ആയിരംരൂപ വീതം നൽകുന്നത്‌.

പട്ടികവർഗ വികസന വകുപ്പ് ജില്ലാ ഓഫീസുകൾ വഴി ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറും.  ഓണത്തിന് മുമ്പുതന്നെ എല്ലാവരുടെയും അക്കൗണ്ടിൽ പണം നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.  കഴിഞ്ഞ വർഷം 52,140 പേർക്ക് ഓണസമ്മാനം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചശേഷം കോട്ടയം ജില്ലയിലെ ഗുണഭോക്താക്കൾക്കും തുക വിതരണം ചെയ്യും. മുൻകാലങ്ങളിൽ ഓണക്കോടിയായി  നൽകിയിരുന്ന സമ്മാനം  2021 മുതലാണ് പണമായി നൽകിത്തുടങ്ങിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ്‌ തുക അനുവദിക്കുന്നത്‌. 5.57 കോടി രൂപയാണ്‌ ഇത്തവണ അനുവദിച്ചിട്ടുള്ളത്‌.

Leave a Reply