You are currently viewing ചന്ദ്രന്റെ കൂടുതൽ മിഴിവാർന്ന ദൃശ്യങ്ങളുമായി ചന്ദ്രയാൻ 3; ലാൻഡറി‍ന്റെ പ്രവർത്തനം മികച്ച നിലയിൽ

ചന്ദ്രന്റെ കൂടുതൽ മിഴിവാർന്ന ദൃശ്യങ്ങളുമായി ചന്ദ്രയാൻ 3; ലാൻഡറി‍ന്റെ പ്രവർത്തനം മികച്ച നിലയിൽ

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. 70 കിലോമീറ്റർ ദൂരത്തിൽ നിന്നാണ് ചന്ദ്രന്റെ മിഴിവാർന്ന ദൃശ്യങ്ങള്‍ ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ (എൽപിഡിസി) ക്യാമറ പകർത്തിയത്. പേടകം ഇറക്കുന്നതിന് പാറകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാത്ത സുരക്ഷിതമായ പ്രദേശം കണ്ടെത്തുന്നതിനു വേണ്ടി വികസിപ്പിച്ച കാമറയാണ് എൽപിഡിസി. ദൃശ്യങ്ങൾ പകർത്തിയത് ശനിയാഴ്ചയാണെന്ന് ഐഎസ്ആർഒ അറിയിച്ചു.

ചന്ദ്രയാൻ 3 ലാൻഡറി‍ന്റെ പ്രവർത്തനം മികച്ച നിലയിലാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ലാൻഡർ തടസങ്ങളില്ലാതെ മുന്നോട്ട് നീങ്ങുകയാണ്. ലാൻഡർ നിലവിൽ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ കുറഞ്ഞ ദൂരത്തിലെത്തിയതായും ഐഎസ്ആർഒ വക്താക്കൾ അറിയിച്ചു.

Leave a Reply