You are currently viewing ബന്ധുക്കളുമായി തർക്കം; തിരുവനന്തപുരത്ത്‌ കോൺഗ്രസ്‌ നേതാവ്‌ അടിയേറ്റ്‌ മരിച്ചു

ബന്ധുക്കളുമായി തർക്കം; തിരുവനന്തപുരത്ത്‌ കോൺഗ്രസ്‌ നേതാവ്‌ അടിയേറ്റ്‌ മരിച്ചു

തിരുവനന്തപുരം > കുടുംബ തർക്കത്തിനിടെ അടിയേറ്റ കോൺഗ്രസ്‌ നേതാവ്‌ മരിച്ചു. തൂങ്ങാംപാറ മാവുവിള സീയോൺ മന്ദിരത്തിൽ സാം ജെ വൽസലനാണ്‌ മരിച്ചത്‌. കർഷക കോൺഗ്രസ്‌ മുൻ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു.

കുടുംബതർക്കത്തെ തുടർന്ന് ഇന്നലെയാണ് സാമിന്‌ അടിയേറ്റത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ഇന്നാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. സംഭവത്തിൽ മൂന്നുപേർ കസ്‌റ്റഡിയിലുണ്ട്‌. 2016 ൽ തിരുവനന്തപുരത്ത്‌ രാത്രി ട്രെയിൻ ഇറങ്ങിയ ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്‌ സാം.

Leave a Reply