You are currently viewing അറേബ്യൻ കപ്പിൽ ആദ്യമായി മുത്തമിട്ട് അൽ നസർ

അറേബ്യൻ കപ്പിൽ ആദ്യമായി മുത്തമിട്ട് അൽ നസർ

റിയാദ്: അറേബ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ അൽ നസറിന് ആദ്യ കിരീടം. വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷകനായി അവതരിച്ചപ്പോൾ വിജയം നേടാൻ അൽ ഹിലാലിന് കഴിഞ്ഞില്ല. 2021 ന് ശേഷം ആദ്യമായി അൽ ഹിലാലിനെ തോൽപ്പിച്ച് അൽ നസർ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് അൽ നസറിന്റെ വിജയം.

മത്സരത്തിന്റെ ആദ്യ പകുതി ​ഗോൾ രഹിതമായിരുന്നു. പല തവണ അൽ ഹിലാൽ കോർട്ടിലേക്ക് അൽ നസർ കടന്നുകയറി. ഷോട്ടുകളുടെ എണ്ണത്തിൽ അൽ നസർ ബഹുദൂരം മുന്നിലായിരുന്നു. എട്ട് ഷോട്ടുകളിൽ അഞ്ചെണ്ണം ​​ഗോൾപോസ്റ്റ് ലക്ഷ്യം വെച്ചായിരുന്നു. അൽ ഹിലാലിന്റെ മുന്നേറ്റ ശ്രമങ്ങൾ അൽ നസറിന്റെ പ്രതിരോധത്തിൽ തട്ടി നിന്നു. രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ അൽ ഹിലാൽ മുന്നിലെത്തി. കഴിഞ്ഞ മത്സരത്തിന് സമാനമായി 74-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ എന്ന രക്ഷകൻ അവതരിച്ചത്. റെണാൾഡോ നേടിയ സമനില ഗോളിൽ അൽ നസർ മത്സരത്തിലേക്ക് തിരിച്ചുവന്നു. നിശ്ചിത സമയം അവസാനിക്കുമ്പോൾ സ്കോർ 1-1 ന് തുല്യം.

എക്സ്ട്രാ ടൈമിലാണ് റൊണാൾ‍‍ഡോയുടെ രണ്ടാം ​ഗോൾ നേട്ടം. അൽ ഹിലാൽ താരങ്ങൾ തടയാൻ കിണഞ്ഞ് പരിശ്രമിച്ചിട്ടും 98-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ​ഗോൾ നേടി. മത്സരം 2-1 ന് അൽ നസർ മുന്നിലെത്തി. അവശേഷിച്ച സമയത്ത് ​അൽ ഹിലാലിന് തിരിച്ചുവരാൻ കഴിഞ്ഞില്ല. 114-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കേറ്റ് പുറത്തായത് അൽ നസറിന് തിരിച്ചടിയായി. എങ്കിലും മത്സരം കൈവിടാതെ ക്രിസ്റ്റ്യാനോയുടെ സഹതാരങ്ങൾ കാത്തു. മത്സരം 2-1 ന് ജയിച്ച് അൽ നസറിന്റെ കിരീട നേട്ടം.

Leave a Reply