You are currently viewing ‘ഉമ്മന്‍ചാണ്ടി മത്സരിച്ചാലും വെള്ളം കുടിക്കും’;കണ്ണീര്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന് എകെ ബാലന്‍

‘ഉമ്മന്‍ചാണ്ടി മത്സരിച്ചാലും വെള്ളം കുടിക്കും’;കണ്ണീര്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന് എകെ ബാലന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെ തന്നെ നടക്കുമെന്ന് സിപി ഐഎം നേതാവ് എ കെ ബാലന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയില്‍ ബിജെപി വോട്ട് കഴിഞ്ഞ തവണ യുഡിഎഫിന് ലഭിച്ചു. 21000 വോട്ട് ഉണ്ടായിരുന്ന ബിജെപി 11000ലേക്ക് താഴ്ന്നുവെന്നും എകെ ബാലന്‍ പറഞ്ഞു.

മണ്ഡലത്തിലെ എട്ട് പഞ്ചായത്തില്‍ ആറ് പഞ്ചായത്ത് തങ്ങള്‍ക്കാണ്. ഉമ്മന്‍ ചാണ്ടി മത്സരിച്ചാലും വെള്ളം കുടിക്കും. ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നതില്‍ തങ്ങള്‍ക്ക് ഭയമില്ല. കണ്ണീര്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുത്. മണ്ഡലത്തില്‍ വൈദ്യുതി എത്തിയത് വി എസ് അച്യുതാനന്ദന്‍ ഭരണത്തിലാണെന്നും എ കെ ബാലന്‍ പറഞ്ഞു.

Leave a Reply